കല്യാശ്ശേരി ബ്ലോക്ക്​​ പഞ്ചായത്തിന് ആറു കോടി ചെലവിൽ ആസ്ഥാനമന്ദിരം പണിയുന്നു

പഴയങ്ങാടി: . ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ താവം റെയിൽവേ ഗേറ്റിനടുത്ത് േബ്ലാക്ക് പഞ്ചായത്തി​െൻറ അധീനതയിലുള്ള മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള സ്ഥലത്താണ് മന്ദിരം പണിയുന്നത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പണിത ഇവിടത്തെ മിനി ഇൻഡസ്ട്രിയൽ വ്യവസായ എസ്റ്റേറ്റിൽ ചില സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നത്. ഇരിണാവിലാണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്തി​െൻറ ആസ്ഥാനം. നാറാത്ത്, കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം പഞ്ചായത്തുകളാണ് കല്യാശ്ശേരി ബ്ലോക്കി​െൻറ പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ. താവത്ത് ആസ്ഥാനമന്ദിരം സ്ഥാപിതമാകുന്നത് എല്ലാവർക്കും എത്തിച്ചേരാൻ കൂടുതൽ സൗകര്യപ്രദമാകും. ജൂലൈ 20ന് പഴയങ്ങാടി ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി -------------------കെ.ടി. ആസ്ഥാനമന്ദിരത്തിന്---------------------------------- ശിലയിടും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ജനറൽ ബോഡി യോഗം പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ബ്രദേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് സി.എം. ഷാഫി അധ്യക്ഷത വഹിച്ചു. അമീൻ കരപ്പാത്ത്, പി.കെ.എ. ഹുസൈൻ, കക്കുളത്ത് ---------------അബ്ദുൽ-----------, ഖാദർ എന്നിവർ സംസാരിച്ചു. െസക്രട്ടറി ഹനീസ് മുസ്തഫ സ്വാഗതവും വൈസ് പ്രസിഡൻറ് കെ.സി. കാസിം നന്ദിയും പറഞ്ഞു സാമ്പത്തിക സമാഹരണം തുടങ്ങി പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ 2018 ഫെബ്രുവരി ആറു മുതൽ ഒമ്പതുവരെ പെരുങ്കളിയാട്ടം നടക്കും. സാമ്പത്തികസമാഹരണം ഉദ്ഘാടനം ക്ഷേത്രസന്നിധിയിൽ ഡോ. യു.വി. ഷേണായിയിൽനിന്ന് ആദ്യ തുക സ്വീകരിച്ച് തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു. സാമ്പത്തിക കമ്മിറ്റി ചെയർമാൻ എ.വി. മാധവപ്പൊതുവാൾ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയായി. എ.കെ. ഉണ്ണികൃഷ്ണൻ, ഇ.കെ. പൊതുവാൾ, പോത്തേര കൃഷ്ണൻ, വി. നാരായണൻ, കണ്ണൻ കെ. കുട്ടി എന്നിവർ സംസാരിച്ചു. വി. ബാലൻ സ്വാഗതവും ടി.വി. പ്രഭാകരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.