പാപ്പിനിശ്ശേരി ഗവ. മാപ്പിള എൽ.പി ശോച്യാവസ്ഥയിൽ; മേൽക്കൂരയുടെ കഴുക്കോൽ തകർന്നു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗവ. മാപ്പിള എൽ.പി സ്കൂൾ ശോച്യാവസ്ഥയിൽ. മേൽക്കൂരയുടെ കഴുക്കോൽ പൊട്ടി തൂങ്ങിക്കിടക്കുന്ന വിദ്യാലയത്തെ സംരക്ഷിക്കാൻ സർക്കാറും ജനപ്രതിനിധികളും മുന്നോട്ടുവരണമെന്ന് വിദ്യാലയ സംരക്ഷണസമിതി വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 107 വർഷത്തെ പഴക്കമുള്ളതാണ് ഈ വിദ്യാലയം. വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പാപ്പിനിശ്ശേരി മഹല്ല് ഹിദായത്ത് ഇസ്ലാം കമ്മിറ്റിയുേടതാണ് സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലവും കെട്ടിടവും. സ്കൂളിനെ സംരക്ഷിക്കാൻ 2013-ൽ സംരക്ഷണ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. തുടർന്ന് നിരവധി വികസനപ്രവർത്തനങ്ങൾ നടത്തിയെങ്കിലും വാടക കെട്ടിടമായതിനാൽ സർക്കാറിൽനിന്നോ പഞ്ചായത്തിൽനിന്നോ മറ്റ് ഏജൻസികളിൽനിന്നോ സാമ്പത്തികസഹായമൊന്നും കിട്ടാത്ത അവസ്ഥയാണ്. സ്കൂളിൽ നിർധനവിഭാഗത്തിലെ മുപ്പതോളം കുട്ടികളാണ് പഠിക്കുന്നത്. സ്കൂളിനോട് ചേർന്ന് പാപ്പിനിശ്ശേരി പഞ്ചായത്തിലെ 16ാം വാർഡിലെ അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. സ്കൂളി​െൻറ പാചകപ്പുരയും ജീർണാവസ്ഥയിലാണ്. ക്ലാസ്മുറികളുടെ നിലവും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. സ്കൂളിന് സ്വന്തമായി സ്ഥലം ഏറ്റെടുത്ത് പുതിയ കെട്ടിടം നിർമിച്ച് സംരക്ഷിക്കണമെന്ന് സംരക്ഷണസമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിൽ കെ.പി. കാദർകുട്ടി, പഞ്ചായത്തംഗം സി. രാജൻ, ഇ. പ്രമോദ്, പി.വി. രാഘവൻ, സുരേഷ് പൊതുവാൾ, കെ. രവീന്ദ്രൻ, റീന ജോസഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.