നഗ്​നത ​പ്രദർശനം: പ്രതിക്ക്​ തടവ്​

നഗ്നത പ്രദർശനം: പ്രതിക്ക് തടവ് കണ്ണൂർ: സെൻട്രൽ ജയിലിൽ വനിതാജീവനക്കാർക്കുമുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അസഭ്യംപറയുകയും ചെയ്ത കേസിൽ പ്രതിക്ക് തടവ്. സെൻട്രൽ ജയിലിൽ ശിക്ഷാ തടവുകാരനായിരുന്ന മലപ്പുറം ചങ്ങരംകുളത്തെ ചിറവല്ലൂർ ഹൗസിൽ സി. ഹരീഷിനെയാണ് (28) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. 2012 നവംബർ 24നാണ് കേസിനാസ്പദമായ സംഭവം. വനിതാജീവനക്കാരുടെ മുറിയിൽ അതിക്രമിച്ചുകയറി നഗ്നത കാട്ടുകയും അസഭ്യംപറയുകയും ചെയ്തുവെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.