തനിയപ്പയെ ആശ്വസിപ്പിക്കാൻ മന്ത്രിയെത്തി

മംഗളൂരു: കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകന്‍ ശരത്കുമാര്‍ മഡിവാലയുടെ വീട് ജില്ല ചുമതലയുള്ള മന്ത്രി ബി. രമാനാഥ റൈ സന്ദര്‍ശിച്ചു. പിതാവ് തനിയപ്പയുടെ കൈ പുണര്‍ന്ന് സാന്ത്വനിപ്പിച്ചു. മന്ത്രി വരാത്തതിലുള്ള വിഷമവും പ്രതിഷേധവും കഴിഞ്ഞദിവസം പിതാവ് പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷവേളകളില്‍ പാലിക്കാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യം കാരണമാണ് വൈകിയതെന്ന് മന്ത്രി അറിയിച്ചു. ഘാതകരെ ഉടന്‍ നിയമത്തി‍​െൻറ മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പുനല്‍കി. വീട്ടില്‍നിന്നിറങ്ങിയ മന്ത്രി കാറില്‍ കയറുംവരെ തനിയപ്പ ഒപ്പം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.