യുവതിയുടെ മരണം: ആന്തരികാവയവങ്ങൾ പരിശോധനക്കയച്ചു

ശ്രീകണ്ഠപുരം: യുവതിയുടെ മരണകാരണം വ്യക്തമാവാത്തതിനെ തുടർന്ന് ആന്തരികാവയവങ്ങൾ പരിശോധനക്കായി അയച്ചു. കഴിഞ്ഞദിവസം മരിച്ച കുടിയാന്മല പൊട്ടൻപ്ലാവിലെ പെരുമ്പുഴപകുതിയിൽ തോമസി​െൻറ ഭാര്യ സിനിയുടെ (38) ആന്തരികാവയവങ്ങളാണ് പരിശോധനക്കയച്ചത്. പനിയെ തുടർന്നാണ് സിനി മരിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, സിനിയെ ചികിത്സിച്ച ഡോക്ടർമാർ പനിമരണമല്ലെന്ന് വ്യക്തമാക്കിയതോടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണകാരണം വ്യക്തമായില്ലത്രെ. തുടർന്നാണ് ബന്ധുക്കളുടെ പരാതിയിൽ കുടിയാന്മല എസ്.ഐ സുരേന്ദ്രൻ കല്യാട​െൻറ നിർദേശപ്രകാരം മരിച്ച യുവതിയുടെ ആന്തരികാവയവങ്ങൾ പരിശോധനക്കയച്ചത്. കെ.എസ്.ആർ.ടി.സി ഡ്രൈവറെ വെട്ടിയ പ്രതി റിമാൻഡിൽ ശ്രീകണ്ഠപുരം: കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരിക്കേൽപിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കെ.എസ്.ആർ.ടി.സി ഡ്രൈവർ നടുവിൽ സ്വദേശിയും കോട്ടൂരിൽ വാടകതാമസക്കാരനുമായ കുണ്ടുവളപ്പിൽ പ്രവീൺകുമാറിനെ വെട്ടിയ കേസിലാണ് ശ്രീകണ്ഠപുരം കോട്ടൂരിലെ കണ്ണോത്തുവീട്ടിൽ ജയരാജനെ (38) തളിപ്പറമ്പ് കോടതി റിമാൻഡ്ചെയ്തത്. ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തതറിഞ്ഞ് ഒളിവിൽപോയ ജയരാജൻ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്നാണ് റിമാൻഡ്ചെയ്തത്. കഴിഞ്ഞ ഏഴിന് രാത്രി ഒരുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിനു സമീപത്തുവെച്ച് പ്രതി ഇടതുകൈക്കും വിരലിനും കത്തികൊണ്ട് വെട്ടി പരിക്കേൽപിക്കുകയായിരുന്നു. പ്രവീൺ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.