സ്​ത്രീകളോട്​ അപമര്യാദ: തടവും പിഴയും വിധിച്ചു

കണ്ണൂർ: സ്ത്രീകളോട് ലൈംഗിക ചേഷ്ടയോടെ പെരുമാറിയ കേസിൽ പ്രതിക്ക് തടവും പിഴയും. തയ്യിലിലെ പി. മഹേഷിനെയാണ് (27) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതി ഒരുദിവസം തടവിനും 4000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2016 നവംബർ 16നാണ് കേസിനാസ്പദമായ സംഭവം. പ്രഭാത് ജങ്ഷനിൽ ബസ് കാത്തുനിൽക്കവേ സ്ത്രീകളോട് ലൈംഗിക ചേഷ്ട കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.