ജനകീയ പ്രതിഷേധം: മദ്യശാലകൾ സ്​ഥാപിക്കുന്നതിൽനിന്ന്​ ബിവറേജസ്​ കോർപറേഷ​ൻ പിന്തിരിയുന്നു

കാസർകോട്: പൊതുജനങ്ങളുടെ എതിർപ്പ് ശക്തമായതോടെ ജനവാസകേന്ദ്രങ്ങളിൽ മദ്യവിൽപനശാലകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയാൻ ബിവറേജസ് കോർപറേഷൻ അധികൃതർ ആലോചിക്കുന്നു. ജില്ലയിൽ കാസർകോട്, കുമ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സംസ്ഥാന, ദേശീയ പാതയോരങ്ങളിൽ പ്രവർത്തിച്ചിരുന്ന ചില്ലറവിൽപനശാലകൾ സുപ്രീംകോടതി ഉത്തരവോടെ അടച്ചുപൂട്ടിയശേഷം മാറ്റിസ്ഥാപിക്കാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു. പുതിയ സ്ഥലങ്ങൾ കണ്ടെത്തി എക്സൈസ് വകുപ്പി​െൻറ ലൈസൻസ് നേടിയെങ്കിലും ഒൗട്ട്ലെറ്റുകൾ പ്രവർത്തനമാരംഭിക്കുന്നതിനെതിരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് കോർപറേഷൻ പിന്മാറാനുള്ള ആലോചനയിലെത്തിയത്. കുമ്പളയിലെ ഒൗട്ട്ലെറ്റ് നാരായണമംഗലത്തേക്കും കാസർകോട് പൊലീസ് സ്റ്റേഷന് സമീപത്ത് പ്രവർത്തിച്ചിരുന്നത് മാങ്ങാട് കൂളിക്കുന്നിലേക്കും കാഞ്ഞങ്ങാട് പുതിയകോട്ടയിൽ പ്രവർത്തിച്ചിരുന്നത് പടന്നക്കാടേക്കും മാറ്റാനാണ് തീരുമാനിച്ചിരുന്നത്. കൂളിക്കുന്നിലും നാരായണ മംഗലത്തും ആക്ഷൻ കമ്മിറ്റികൾ സമരം തുടരുകയാണ്. കൂളിക്കുന്നിൽ സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന ഒൗട്ട്ലെറ്റ് പൊയിനാച്ചിപറമ്പയിൽ സ്ഥലം കണ്ടെത്തി അങ്ങോട്ട് മാറ്റാൻ ചൊവ്വാഴ്ച ബിവറേജസ് കോർപറേഷൻ അധികൃതർ നടത്തിയ ശ്രമം നാട്ടുകാർ സംഘടിച്ചെത്തി തടയുകയായിരുന്നു. ഇവിടെ മദ്യം ഇറക്കി വിൽപന തുടങ്ങിയതറിഞ്ഞാണ് നാട്ടുകാർ എത്തിയത്. വൈകീട്ട് നാലുമണിയോടെ തുറന്ന മദ്യവിൽപനശാല മണിക്കൂറുകൾക്കകം പൂേട്ടണ്ടിവന്നു. പൊലീസ് നിർദേശിച്ചതനുസരിച്ചാണ് സ്ഥാപനം അടച്ചിട്ടത്. നാട്ടുകാരുടെ എതിർപ്പ് നേരിട്ട് ഒൗട്ട്ലെറ്റുകൾ തുറക്കേണ്ടതില്ലെന്നാണ് കോർപറേഷൻ അധികൃതരുടെ നിലപാട്. അടച്ചിട്ട ഒൗട്ട്ലെറ്റുകളിലെ ശേഷിച്ച സ്റ്റോക്ക് ജില്ലയിലെ മറ്റ് ചില്ലറ വിൽപനകേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിന് എക്സൈസി​െൻറ അനുമതി തേടിയതായി കോർപറേഷൻ അധികൃതർ വ്യക്തമാക്കി. ഇതോടെ മാസങ്ങളായി തുടരുന്ന ജനകീയപ്രതിഷേധം ഫലംകാണുമെന്ന് ഉറപ്പായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.