ആശുപത്രി ജീവനക്കാർ വാതിൽ കൊട്ടിയടച്ചു; അർധരാത്രി ഒാ​േട്ടായിൽ ആദിവാസി യുവതിക്ക്​ പ്രസവം

പഴയന്നൂർ: പ്രസവവേദനയുമായി എത്തിയ ആദിവാസി യുവതിയെ കയറ്റാതെ ആശുപത്രി ജീവനക്കാർ വാതിൽ കൊട്ടിയടച്ചു. മറ്റ് ആശുപത്രിയിലെത്താൻ പണമില്ലാതെ നിറവയറുമായി വീട്ടിലേക്ക് മടങ്ങിയ യുവതി വഴിമധ്യേ ഒാേട്ടായിൽ പ്രസവിച്ചു. പൊക്കിൾക്കൊടി മുറിക്കാനാകാതെ അർധരാത്രി രക്തത്തിൽ കുളിച്ച ഭാര്യയുമായി യുവാവ് ഒരു മണിക്കൂർ നടുറോഡിൽ നെേട്ടാട്ടമോടി. ഒടുവിൽ വീട്ടിലെത്തി കറിക്കത്തികൊണ്ട് പൊക്കിൾക്കൊടി മുറിച്ചുനീക്കി. ആദിവാസി കുടുംബം രണ്ടുമണിക്കൂർകൊണ്ട് തിന്നുതീർത്ത വേദന ഇതിലൊതുങ്ങുന്നില്ല. കുമ്പളക്കോട് മാട്ടിൻമുകൾ മലയ കോളനിയിലെ റെജീഷി​െൻറ ഭാര്യ സുകന്യയാണ് (25) ആശുപത്രി ജീവനക്കാരുടെ ക്രൂരതക്ക് മുന്നിൽ റോഡിൽ നരകയാതന അനുഭവിച്ചത്. തിങ്കളാഴ്ച രാത്രി 11ഒാടെയാണ് പ്രസവവേദനയെ തുടർന്ന് സുകന്യ മാതാവ് രാധയും ഭർത്താവ് റെജീഷുമൊത്ത് അയൽക്കാര​െൻറ ഒാേട്ടായിൽ പഴയന്നൂർ വടക്കേത്തറ കമ്യൂണിറ്റി ഹെൽത്ത് സ​െൻററിലെത്തിയത്. പ്രസവവേദനയാണെന്നറിയിച്ചിട്ടും വാതിൽ തുറക്കാൻ ജീവനക്കാർ തയാറായില്ല. വേദനയിൽ പുളഞ്ഞ സുകന്യയെ ഒന്നു കയറ്റിക്കിടത്താമോെയന്ന് ഭർത്താവ് കെഞ്ചിയെങ്കിലും ജീവനക്കാർ തയാറായില്ല. 'ഡോക്ടറില്ല; വെറെ എവിടെയെങ്കിലും പോകൂ' എന്നായിരുന്നു മറുപടി. കുട്ടി പുറത്തെത്തുന്ന അവസ്ഥയിലായിരുന്നു. 10 കിലോമീറ്റർ അകലെയുള്ള ചേലക്കരയിലെ ആശുപത്രിയിലെത്തിക്കാനുള്ള സമയമില്ല. റെജീഷി​െൻറ കൈയിലാണെങ്കിൽ പണവും ഉണ്ടായിരുന്നില്ല. അഞ്ച് കിലോമീറ്ററേ തിരിച്ച് വീട്ടിലേക്കുള്ളൂവെന്നതിനാൽ അത് മതിയെന്ന് പ്രസവവേദനക്കിടെ സുകന്യ വിളിച്ചുപറഞ്ഞത് ഒടുവിൽ അനുസരിച്ചു. വീട്ടിലേക്കുള്ള പാതിവഴിയെത്തവേ യുവതി പ്രസവിച്ചു. ചെറിയ മൊബൈൽ ടോർച്ച് വെളിച്ചത്തിൽ മാതാവ് രാധ ഒാേട്ടായിൽ മകെളയും കുഞ്ഞിെനയും ചേർത്തുപിടിച്ചു. പൊക്കിൾക്കൊടി മുറിക്കാൻ എന്തുചെയ്യണമെന്നറിയാതെ രക്തത്തിൽ കുളിച്ച ഭാര്യെയയും കുഞ്ഞിെനയുംകൊണ്ട് ഒരു മണിക്കൂർ റെജീഷ് റോഡിൽ നിന്നു. മറുപിള്ളയും ചോരയുംകൊണ്ട് ഒാേട്ടാ നിറഞ്ഞിരുന്നു. ഒടുവിൽ മൂന്ന് കിലോമീറ്റർ അപ്പുറമുള്ള മാട്ടിൻമുകളിലെ വീട്ടിൽ ഒരു വിധം എത്തിച്ചു. പിന്നീട് വീടിനടുത്തുള്ള പ്രായമായ സ്ത്രീയെ എത്തിച്ച് കറിക്കത്തികൊണ്ട് പൊക്കിൾക്കൊടി മുറിച്ചുനീക്കി. ഒന്നര മണിക്കൂർ നീണ്ട യാതന തീരുേമ്പാൾ സമയം ഒരുമണിയോടടുത്തിരുന്നു. വിവരമറിഞ്ഞ് ചൊവ്വാഴ്ച ഉച്ചയോടെ എളനാട് ഹെൽത്ത് സ​െൻററിലെ ഡോക്ടർ അജീഷ് സ്ഥലത്തെത്തി മാതാവിനെയും കുഞ്ഞിെനയും പരിശോധിച്ചു. പിന്നീട് പഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജനും വൈസ് പ്രസിഡൻറ് കെ.പി. ശ്രീജയനും സ്ഥലത്തെത്തി ആംബുലൻസിൽ യുവതിയെയും കുഞ്ഞിെനയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് കിലോയുള്ള പെൺകുഞ്ഞും അമ്മയും അപകടനില തരണം ചെയ്തു. സുകന്യയുടെ നാലാം പ്രസവമാണിത്. സംഭവത്തെ തുടർന്ന് ബി.ജെ.പി പഴയന്നൂർ പഞ്ചായത്ത് കമ്മിറ്റി, ബ്ലോക്ക് ഒാഫിസും സംസ്ഥാന പാതയും ഉപരോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.