നാഗാലൻഡ്​​; മുഖ്യമന്ത്രി സഭയിൽ വിശ്വാസ വോട്ട്​ നേടണമെന്ന്​ ഗവർണർ

കൊഹിമ: നാഗാലൻഡിലെ ഭരണകക്ഷിയായ നാഗാലൻഡ് പീപ്ൾസ് ഫ്രണ്ടിൽ നേതൃ പ്രതിസന്ധി രൂക്ഷമായിരിക്കെ, മുഖ്യമന്ത്രി ഷുർഹോെസലി ലീസിത്സുവിനോട് ജൂൈല 15നകം നിയമസഭയിൽ വിശ്വാസ വോട്ട് നേടാൻ ഗവർണർ പി.ബി. ആചാര്യ ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ടി.ആർ. സെലിയാങ് പുതിയ സർക്കാറിന് അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണിത്. 59 അംഗ സഭയിൽ 41 പേരുടെ പിന്തുണ അവകാശപ്പെട്ട സിലിയാങ് പുതിയ സർക്കാർ രൂപവത്കരിക്കാൻ തന്നെ ക്ഷണിക്കണമെന്ന് ഗവർണർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. അതിനിടെ, വടക്കൻ അങ്കാമി ഒന്ന് മണ്ഡലത്തിൽ ജലൈ 29ന് നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലീസിത്സു പത്രിക നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.