കാൽപന്തു കളി പഠിപ്പിക്കാൻ ബ്ലാസ്​റ്റേഴ്​സ്​ വരുന്നു

കണ്ണൂർ: ഇന്ത്യൻ സൂപ്പർ ലീഗ് അംഗമായ കേരള ബ്ലാസ്റ്റേഴ്സ് പന്തുകളി പഠിപ്പിക്കാൻ വരുന്നു. സംസ്ഥാനത്തെ ഫുട്ബാൾ അടിസ്ഥാന സൗകര്യവികസനത്തിനായാണ് പുതിയ പദ്ധതിയുമായി ബ്ലാസ്റ്റേഴ്സി​െൻറ രംഗപ്രവേശം. കേരള ഫുട്ബാൾ അസോസിയേഷ​െൻറയും സ്കോർലൈൻ സ്പോർട്സ് മാനേജ്മ​െൻറ് ഗ്രൂപ്പി​െൻറയും സഹകരണത്തോടെയാണ് കണ്ണൂരിൽ പരിശീലന കേന്ദ്രങ്ങളായി ഫുട്ബാൾ സ്കൂളുകൾ ആരംഭിക്കുന്നത്. ജില്ലയിൽ അഞ്ചിടങ്ങളിലാണ് ബ്ലാസ്റ്റേഴ്സി​െൻറ കോച്ചിങ് സ​െൻററുകൾ വരുന്നത്. അണ്ടർ 10, 12, 14, 16 പ്രായവിഭാഗത്തിലുള്ള കുട്ടികളെ പരിശീലനത്തിന് െതരഞ്ഞെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് ടെക്നിക്കൽ ഡയറക്ടർ തോങ് ബോയ് സിങ്തോയുടെ നേതൃത്വത്തിൽ വിദഗ്ധ പരിശീലകരുടെ സേവനം ഒാരോ കേന്ദ്രങ്ങളിലും ലഭ്യമാവും. ആഴ്ചയിൽ മൂന്നുദിവസമാവും പരിശീലനം. പ്രവേശനത്തിന് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. പ്രാഥമിക സെലക്ഷൻ ട്രയൽസ് മുഖേനയാവും പരിശീലന സ്കൂളുകളിലേക്ക് പ്രവേശനം നൽകുക. ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജില്ലതല ഫുട്ബാൾ ഡവലപ്മ​െൻറ് സ​െൻററുകളിലേക്ക് പ്രവേശനക്കയറ്റവും നൽകും. അപേക്ഷഫോറത്തിനും മറ്റു വിവരങ്ങൾക്കും സ്കോർലൈൻ കോഒാഡിനേറ്ററെ ബന്ധപ്പെടാം. ഫോൺ: 9947847400, 9387044489.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.