മൃതദേഹം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സർക്കുലർ: അന്വേഷിക്ക​ുമെന്ന്​ കേന്ദ്രം

ന്യൂഡൽഹി: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കടുത്ത നിബന്ധനകൾ ഏർെപ്പടുത്തി സർക്കുലർ ഇറക്കിയ സാഹചര്യം അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ. കോഴിക്കോട് വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുന്നതിന് രണ്ടു ദിവസം മുമ്പ് മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെ നാലു സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് കരിപ്പൂരിലെ ഹെൽത്ത് ഇൻസ്പെക്ടർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി എന്നിവരുമായി ഗൾഫിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരേശ്ശരി, അഡ്വ. നൗഷാദ് (കേന്ദ്ര വഖഫ് കൗൺസിൽ അംഗം), മൻസൂർ കറ്റാനം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നം അന്വേഷിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയത്. കൂടാതെ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് തൂക്കം നോക്കി ചാർജ് ഇൗടാക്കുന്ന രീതി അവസാനിപ്പിച്ച് പൂർണമായും സൗജന്യമാക്കണമെന്ന ആവശ്യം പരിഗണനയിലാണെന്ന് മന്ത്രിമാർ അറിയിച്ചതായും അഷ്്റഫ് താമരശ്ശേരി പറഞ്ഞു. സാധാരണഗതിയിൽ മൃതദേഹം കൊണ്ടുപോകാനുള്ള വിമാന ടിക്കറ്റ് ഹാജരാക്കിയാലേ യു.എ.ഇ പോലുള്ള രാജ്യങ്ങളിലെ എംബാമിങ് കേന്ദ്രങ്ങളിൽനിന്ന് എംബാം സർട്ടിഫിക്കറ്റുകൾ ലഭിക്കുകയുള്ളൂ. അതിനാൽ 48 മണിക്കൂർ മുമ്പ് നാട്ടിലെ വിമാനത്താവളത്തിൽ അവ ഹാജരാക്കാനാവില്ല. പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി വാരാണസിയിലേക്കും കോഴിക്കോേട്ടക്കും കൊണ്ടുപോകാനുള്ള മൃതദേഹങ്ങൾ ഏറ്റെടുക്കാൻ കാർഗോ കമ്പനികൾ വിസമ്മതിച്ചെന്ന വാർത്ത മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തിയതായും ഇവർ വ്യക്തമാക്കി. photo– mail/ dhtv 2 ashraf thamarassery അഷ്റഫ് താമരശ്ശേരി, കേന്ദ്ര വഖഫ് കൗൺസിൽ അംഗം അഡ്വ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് നിവേദനം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.