രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു

മംഗളൂരു: വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. കാറിലെത്തിയ സംഘം ചൊവ്വാഴ്ച രാവിലെ ഉള്ളാള്‍ ജങ്ഷനില്‍ ടെമ്പോ ഡ്രൈവര്‍ ഓസ്റ്റിന്‍ മൊണ്ടേരിയോയെ (27) വെട്ടിപ്പരിക്കേല്‍പിച്ചു. ഉളിയ സ്വദേശിയാണ്. ടെമ്പോ ഓടിച്ചുപോവുന്നതിനിടെ മറികടന്ന് കാര്‍ കുറുകെ നിർത്തി ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന യുവാവ് ഉള്ളാള്‍ പൊലീസിനോട് പറഞ്ഞു. ബജ്പേ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടപ്പദവ് ജങ്ഷനില്‍ മറ്റൊരു യുവാവിന് കുത്തേറ്റു. കുപ്പെപ്പദവിലെ അഹമ്മദ് ബാവയുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖാണ്(32)അക്രമത്തിനിരയായത്. മുഞ്ചൂര്‍ വിവേകാനന്ദ സ്കൂള്‍ പരിസരത്തുകൂടെ നടന്നുപോവുകയായിരുന്നു യുവാവ്. ബൈക്കിലെത്തിയ അക്രമികള്‍ മാരകായുധം കൊണ്ട് തലക്ക് വെട്ടി രക്ഷപ്പെട്ടുവെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.