സി.പി.എം പ്രവർത്തക​െൻറ വീട്ടുമുറ്റത്തെ കുഴൽകിണർ നശിപ്പിച്ചു

കാസർകോട്: സി.പി.എം പ്രവർത്തക​െൻറ വീട്ടുമുറ്റത്തെ കുഴൽകിണറിലെ മോേട്ടാറി​െൻറ കേബിൾ മുറിച്ചുമാറ്റി മോേട്ടാറും കേബിളും കിണറിൽ തള്ളി. സി.പി.എം ബ്രാഞ്ചംഗവും സി.ഐ.ടി.യു ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറിയുമായ വിദ്യാനഗർ ചാലക്കുന്നിലെ ഷാഫിയുടെ വീടിനോട് ചേർന്നുള്ള കിണറിനാണ് നാശം വരുത്തിയത്. മുസ്ലിംലീഗ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം വിദ്യാനഗർ ലോക്കൽ കമ്മിറ്റി ആരോപിച്ചു. ചാലക്കുന്നിൽനിന്ന് സമീപകാലത്ത് നിരവധി യുവാക്കൾ സി.പി.എമ്മിൽ പ്രവർത്തിക്കാൻ തയാറായി വന്നതി​െൻറ വൈരാഗ്യമാണ് കാരണം. അതിക്രമം നടത്തിയവരെ ഉടൻ അറസ്റ്റ്ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.