നിവേദനം നൽകി

കാസര്‍കോട്: ട്രാഫിക് സർക്കിളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും ദേശീയപാത ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിവേദനം നല്‍കി. ഗതാഗതക്കുരുക്കും ട്രാഫിക് തടസ്സവും കാരണം കാസര്‍കോട് നഗരത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ജനജീവിതം ദുസ്സഹമാണെന്ന് നിവേദനത്തിൽ സൂചിപ്പിച്ചു. പുതിയ ബസ്സ്റ്റാന്‍ഡ് സര്‍ക്കിളില്‍ സദാസമയം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. കാസര്‍കോട്--മംഗളൂരു ദേശീയപാതയില്‍ എപ്പോഴും വാഹനങ്ങളുടെ നീണ്ടനിര കാണാം. ദിവസവും വാഹനങ്ങള്‍ കൂട്ടിമുട്ടുന്ന സ്ഥിതിയുമുണ്ട്. വലിയ അപകടം സംഭവിക്കുന്നതിനുമുമ്പ് ട്രാഫിക് സര്‍ക്കിളും ദേശീയപാതയും ഗതാഗതയോഗ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം നാഷനൽ ഹൈവേ ചീഫ് എൻജിനീയര്‍ക്കും കണ്ണൂര്‍ നാഷനല്‍ ഹൈവേ വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്കും നിവേദനങ്ങള്‍ സമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.