ബി.ജെ.പി പ്രവർത്തക​െൻറ വീടിനുനേരെ ആക്രമണം

കൂത്തുപറമ്പ്: എരുവട്ടിയിൽ . പൂളബസാറിലെ എം. പ്രിയേഷി​െൻറ വീടിനുനേരെയാണ് തിങ്കളാഴ്ച പുലർെച്ചയോടെ ആക്രമണം നടന്നത്. വീടി​െൻറ ജനൽഗ്ലാസുകൾ അക്രമികൾ അടിച്ചുതകർത്തു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു. വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ അക്രമികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കതിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ആർ.എസ്.എസ് നേതൃത്വം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.