കാളകളെ വാങ്ങാൻ പണമില്ല; മധ്യപ്രദേശിൽ കർഷകൻ നിലമുഴുതത്​​ പെൺമക്കളെ ഉപയോഗിച്ച്​

കാളകളെ വാങ്ങാൻ പണമില്ല; മധ്യപ്രദേശിൽ കർഷകൻ നിലമുഴുതത് പെൺമക്കളെ ഉപയോഗിച്ച് ഭോപാൽ: കാളകളെ വാങ്ങാൻ പണമില്ലാത്ത കർഷകൻ സ്വന്തം െപൺമക്കളെ ഉപയോഗിച്ച് നിലമുഴുന്ന ചിത്രം നവമാധ്യമങ്ങളിൽ വൈറൽ. കർഷക വായ്പകൾ എഴുതിത്തള്ളാനും ഉൽപന്നങ്ങൾക്ക് മാന്യമായ വില ആവശ്യപ്പെട്ടും കർഷകർ മാസങ്ങളായി സമരമുഖത്തുള്ള മധ്യപ്രദേശിൽനിന്നാണ് ദയനീയ കാഴ്ച. വരുമാനമായി ചെറിയ കൃഷിയിടത്തിൽനിന്നു ലഭിക്കുന്നതിനെ മാത്രം ആശ്രയിക്കേണ്ടിവന്ന സിഹൂരിലെ ബസന്ത്പുർ പാംഗ്രി സ്വദേശി സർദാർ ബറേലിയുടെ 14ഉം 11ഉം വയസ്സുള്ള പെൺമക്കളാണ് നിലമുഴാൻ കാളകൾക്കു പകരം അച്ഛനെ സഹായിക്കുന്നത്. ''കടുത്ത ദാരിദ്ര്യംമൂലം കാളകളെ വാങ്ങാനാവാത്തതിനാൽ മക്കളാണ് കലപ്പ വലിക്കുന്നത്. കൃഷിയിൽ സഹായിക്കാൻ മക്കളുടെ പഠനം ഇടക്കു നിർത്തേണ്ടിവന്നു'' –സർദാർ ബറേലി പറയുന്നു. മൂന്നു വർഷത്തോളമായി ഇവർ ഇത് തുടരുന്നു. തഴമ്പുവന്നും പൊട്ടിയും ദുഃഖ കാഴ്ചയാണ് ഇരുവരുടെയും കൈകളെങ്കിലും മറ്റു പോംവഴികളില്ലെന്നും പിതാവ് പറയുന്നു. സഹായം തേടി ഇയാൾ നേരത്തേ അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്ന് സഹോദരൻ പറഞ്ഞു. ചിത്രവും വാർത്തയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധികൃതർ ഉണർന്നിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥൻ ഇയാളുടെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.