അനുമോദിച്ചു

മാഹി: ഗവ. ഫ്രഞ്ച് ഹൈസ്കൂൾ എക്കോൾ സെന്ത്റാൾ എ കൂർ കോംപ്ലമാന്തേറിലെ മുൻ പ്രഥമാധ്യാപകൻ കായനാടത്ത് രാഘവനെ പൂർവ വിദ്യാർഥി കൂട്ടായ്മ ആദരിച്ചു. ഗുരുപൂർണിമ ദിനത്തിൽ 90ാം പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഫ്രഞ്ച് ഹൈസ്കൂൾ പൂർവ വിദ്യാർഥിയും കഥാകൃത്തുമായ എം. രാഘവൻ ഉദ്ഘാടനം ചെയ്തു. ജയപാലൻ അധ്യക്ഷത വഹിച്ചു. മുൻ പുതുച്ചേരി നിയമസഭ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, ഹെഡ്മാസ്റ്റർ എം. മുസ്തഫ, കെ. വിശ്വനാഥൻ, സ്റ്റാൻലി, പോൾ ഷിബു, പുരുഷോത്തമൻ, ബെന്നി റോഡ്ഗാരിസ്, സദാശിവൻ, അശോകൻ എന്നിവർ സംസാരിച്ചു. ജയലക്ഷ്മി, സി.ഇ. രസിത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.