ചക്കരക്കല്ല്​ പൊലീസ്​ സ്​റ്റേഷനിൽ ഇനി പാട്ടു​പാടും

ചക്കരക്കല്ല്: ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് ഇനി മധുരമൂറും ഗാനവും ആസ്വദിക്കാം. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് ആശ്വാസവും അവബോധവുമുണ്ടാക്കുകയും പൊലീസി​െൻറ തൊഴിൽപരമായ മാനസിക സമ്മർദങ്ങളെ ഇല്ലാതാക്കുകയുമാണ് പൊലീസ് സ്റ്റേഷനിൽ മ്യൂസിക് സംവിധാനമൊരുക്കിയതിലൂടെ ലക്ഷ്യമിടുന്നത്. സംഗീതാസ്വാദനം മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിന് ഏറ്റവും നല്ല ഉപാധിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം പറഞ്ഞു. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇടമെന്നനിലയിൽ പൊലീസ് സ്റ്റേഷനിലെ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സിറ്റി സി.ഐ കെ.വി. പ്രമോദ്, കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ എന്നിവർ സംസാരിച്ചു. ചക്കരക്കല്ല് എസ്.ഐ പി. ബിജു സ്വാഗതവും എസ്.ഐ പി.കെ. കനകരാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.