കണ്ണൂർ ഡി.സി.സി ഒാഫിസിനുനേരെ ആക്രമണം

കണ്ണൂർ: ഡി.സി.സി ഒാഫസിനുനേരെ അജ്ഞാതരുടെ ആക്രമണം. ഒാഫിസിന് മുൻവശത്തെ വായനമൂലയിലെ മേശയും കസേരകളും അക്രമികൾ അടിച്ചുതകർത്തു. വ്യാഴാഴ്ച അർധരാത്രിയിലാണ് ആനക്കുളത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ് ജില്ല കമ്മിറ്റി ഒാഫിസിനുനേരെ അതിക്രമമുണ്ടായത്. ആക്രമണത്തിനുപിന്നിൽ സി.പി.എം ആണെന്ന് ആദ്യം ആരോപിച്ച കോൺഗ്രസ് നേതൃത്വം പിന്നീട് നിലപാട് മാറ്റി. ജില്ല സെക്രട്ടറി പി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷ് എം.പി എന്നിവരുൾപ്പെടെ സി.പി.എം നേതാക്കൾ ഡി.സി.സി ഒാഫിസ് സന്ദർശിച്ചതോടെയാണ് കോൺഗ്രസ് ആരോപണത്തിൽനിന്ന് പിന്മാറിയത്. ഡി.സി.സി ഒാഫിസിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തണമെന്ന് ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടു. മുറിയിലുണ്ടായിരുന്ന പ്രചാരണ ബോർഡ്, ഷെൽഫ് എന്നിവയും അക്രമികൾ തകർത്തു. ഒാഫിസി​െൻറ മുൻവശത്തെ ഷട്ടർ തകർക്കാനും ശ്രമം നടന്നു. ശബ്ദംകേട്ട് അയൽവാസികളായ വീട്ടുകാർ ലൈറ്റ് ഇട്ടപ്പോൾ അക്രമികൾ വാഹനത്തിൽ കയറിപ്പോവുകയായിരുന്നു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ജില്ലയിലെ ക്രമസമാധാന നിലയെ സൂചിപ്പിക്കുന്നതാണ് ആക്രമണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. സംഘർഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നു. അക്രമികളെ ഉടൻ പിടികൂടണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. ഡി.സി.സി ഒാഫിസ് ആക്രമണത്തിൽ സി.പി.എമ്മിന് പങ്കില്ലെന്നും പാർട്ടി ഒാഫിസുകൾക്കെതിരെ അക്രമം പാടില്ലെന്ന് സർവകക്ഷി യോഗം തീരുമാനിച്ചതാണെന്നും സി.പി.എം ജില്ല സെക്രട്ടറി പി.ജയരാജൻ പറഞ്ഞു. സി.പി.എമ്മി​െൻറ പേരിൽ ആരോപിക്കപ്പെട്ട പല കേസുകളിലും യഥാർഥ പ്രതികൾ മറ്റുള്ളവരാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിട്ടുെണ്ടന്നും പി. ജയരാജൻ പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മാർട്ടിൻ ജോർജ്, കെ. ജയകൃഷ്ണൻ, റഷീദ് കവ്വായി, രാജീവൻ എളയാവൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.