നിരോധനാജ്ഞ ലംഘിച്ച് മംഗളൂരുവിൽ ദേശീയപാത ഉപരോധിച്ചു; ബി.ജെ.പി എം.പിമാരും എം.എൽ.എമാരും അറസ്​റ്റില്‍ ബംഗളൂരു റൂട്ടില്‍ ഗതാഗതം മുടങ്ങി

മംഗളൂരു: ആര്‍.എസ്.എസ് പ്രവർത്തകനുനേരെ സാമൂഹികവിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഹിതരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ദേശീയപാത 75ല്‍ ബി.സി റോഡ് ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് ബംഗളൂരു റൂട്ടില്‍ മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. നിരോധനാജ്ഞ ലംഘിച്ച് സംഘടിപ്പിച്ച ഉപരോധത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി എം.പിമാരെയും എം.എല്‍.എമാരെയും അറസ്റ്റ് ചെയ്ത് നീക്കി. ബണ്ട്വാള്‍ താലൂക്കിലെ ബി.സി റോഡില്‍ ചൊവ്വാഴ്ച രാത്രി ആർ.എസ്.എസ് പ്രവർത്തകന്‍ ശരത് കുമാര്‍ ആക്രമിക്കപ്പെട്ടിരുന്നു. പ്രതികളെക്കുറിച്ച് സൂചനയില്ല. ഉപരോധസമയം അക്രമസാധ്യത മുന്‍നിർത്തി ബി.സി റോഡിേലക്കുള്ള പാത ഇരുദിശയിലും പൊലീസ് ബാരിക്കേടുവെച്ച് അടച്ചു. മംഗളൂരുവില്‍നിന്ന് ബംഗളൂരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഫറങ്കിപേട്ടയിലും തിരിച്ചുള്ളവ മെല്‍ക്കാറിലും പൊലീസ് തടഞ്ഞു. ബംഗളൂരൂ റൂട്ടില്‍ മണിക്കൂറുകളാണ് ഗതാഗതം മുടങ്ങിയത്. ദക്ഷിണ കന്നട എം.പി നളിന്‍കുമാര്‍ കട്ടീല്‍, ഉഡുപ്പി- ചിക്കമഗളൂരു എം.പി ശോഭ കാരന്ത്ജെ, കാര്‍ക്കള എം.എല്‍.എ സുനില്‍കുമാർ, ഗണേശ് കാര്‍ണിക് എം.എല്‍.സി എന്നിവരെ സമരമുഖത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരോധനാജ്ഞ ലംഘിച്ചതിന് ഇവര്‍ക്കും 500 പേര്‍ക്കുമെതിരെ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.