പ്രസിനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു

കണ്ണൂർ: കണ്ണൂർ കോ-ഓപ് പ്രസിനെതിരെ ഒരു സംഘം കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമണത്തിൽ കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധിച്ചു. പ്രസിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാരായ ടി.കെ.വിനോദ്, സജേഷ് കെ. എന്നിവർക്ക് പരിക്കേറ്റു. രണ്ടു പേരെയും കണ്ണൂർ എ.കെ.ജി. സഹകരണ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രസിന് നേരെ അക്രമം ഉണ്ടായത്. അക്രമത്തി​െൻറ പേര് പറഞ്ഞ് ജില്ലയിൽ സത്യഗ്രഹം നടത്തിയ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ തങ്ങളുടെ നിലപാട് ആത്മാർത്ഥമാണെങ്കിൽ ഈ അക്രമത്തെ അപലപിക്കണമെന്നും യൂനിയൻ ആവശ്യപ്പെട്ടു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ല സെക്രട്ടറി പി. മുകുന്ദൻ, പ്രസിഡൻറ് എസ്.ടി. ജയ്‌സൺ എന്നിവർ ആവശ്യപ്പെട്ടു. ജീവനക്കാർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് എൻ.വി.അജയകുമാർ, സി.സുരേശൻ, കെ.കെ.പ്രദീപൻ, രമണി കെ., പ്രസ്സ് സെക്രട്ടറി ഷാജിഷ്, യൂണിറ്റ് പ്രസിഡണ്ട് ശ്രീശൻ സി.ടി. എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.