നവീകരണകലശം ഇന്ന് സമാപിക്കും

മട്ടന്നൂര്‍: മഹാദേവക്ഷേത്രത്തില്‍ 11 ദിവസം നീളുന്ന . നവീകരണകലശത്തി​െൻറ ഒമ്പതാം ദിവസമായ വ്യാഴാഴ്ച നടന്ന മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ തായമ്പക ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ജന്മഗേഹത്തി​െൻറ അയല്‍പക്കമായ മട്ടന്നൂര്‍ മഹാദേവക്ഷേത്രത്തിൽ തായമ്പക കൊട്ടിക്കയറുന്നത് കാണാന്‍ നിരവധി പേരുണ്ടായിരുന്നു. ശങ്കരന്‍കുട്ടിയും മക്കളായ ശ്രീകാന്തും ശ്രീരാജും ഉള്‍പ്പെടുന്ന സംഘമാണ് രണ്ടു മണിക്കൂറോളം തായമ്പക അവതരിപ്പിച്ചത്. 11 ദിവസം നീളുന്ന നവീകരണകലശത്തില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ ഒഴുകിയെത്തുകയാണ്. ഇന്ന് മുളപൂജ, സ്ഥലശുദ്ധി, പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, ഹോമ കലശാഭിഷേകം, തത്വഹോമം, സ്വശാന്തിഹോമം, ചോരശാന്തിഹോമം, അത്ഭുത ശാന്തിഹോമം, തത്വ ഹോമകുണ്ഡ ശുദ്ധി, പാണി, മണ്ഡപ സംസ്‌കാരം, കുംഭേശ കര്‍ക്കരി, അഗ്നി ജനനം, ബ്രഹ്മകലശ പൂജ, പരികലശാഭിഷേകം, അവസ്രുതപേണം, ശ്രീഭൂതബലി, അധിവാസഹോമം, മണ്ഡപ നമസ്‌കാരം, ശയ്യപൂജ, നിദ്രകലശപൂജ, സംഹാര തത്വഹോമം, സങ്കോച ദാനം, ധ്യാന സങ്കോചം, ജീവകലശ പൂജ, നാള ശോധന, അധിവസിഷ്ട പൂജ തുടങ്ങി വൈവിധ്യ ചടങ്ങുകളോടെ സമാപിക്കും. നവീകരണ കലശത്തി​െൻറ ഭാഗമായി എല്ലാദിവസവും വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു. മദ്യഷാപ്പ് വിരുദ്ധ സമരം ഏഴാം ദിവസത്തിലേക്ക് മട്ടന്നൂര്‍: ചാവശ്ശേരി ടൗണ്‍ഷിപ് കോളനിയില്‍ ബിവറേജസ് ഒൗട്ട്െലറ്റ് ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സമരസമിതി നടത്തുന്ന രാപ്പകല്‍സമരം ഏഴാം ദിവസത്തിലേക്ക് കടക്കുന്നു. പട്ടികജാതി- പട്ടികവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള അഞ്ചു കോളനികള്‍ ഉള്‍ക്കൊള്ളുന്ന മേഖലയില്‍ മദ്യശാല വരുന്നതിനെതിരെ ഇവിടത്തുകാരോടൊപ്പം സമീപ മേഖലയിലുള്ളവരാണ് സമരം ചെയ്യുന്നത്. ആദിവാസിവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച ഒരു സാംസ്‌കാരികകേന്ദ്രം പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടത്തിലായിരുന്നു ആദ്യം മദ്യം ഇറക്കാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വാഹനം തിരിച്ചുപോകുയായിരുന്നു. ദേശീയപാതയോരത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന കോടതി ഉത്തരവിെന തുടര്‍ന്ന് മട്ടന്നൂര്‍--ഇരിട്ടി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പറേഷ​െൻറ മദ്യഷാപ്പ് നിര്‍ത്തലാക്കിയിരുന്നു. ഇതാണ് ടൗണ്‍ഷിപ് കോളനി ഉള്‍പ്പെടെ അഞ്ചു കോളനികളും ജനവാസകേന്ദ്രവും പ്രസിദ്ധമായ ക്ഷേത്രവുമുള്ള ചാവശ്ശേരി പറമ്പില്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.