കോഫീ ഹൗസുകളിൽ ജി.എസ്​.ടി: ആദ്യദിനം പിരിച്ചെടുത്തത്​ 2,14,000 രൂപ

കണ്ണൂർ: ഹോട്ടൽ വിലവർധനക്കെതിരെ ശക്തമായ നടപടിയെന്ന ഇടതുപക്ഷ സർക്കാറിലെ ധനമന്ത്രിയുടെ പ്രഖ്യാപനം തള്ളി, തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സഹകരണ സൊസൈറ്റിയുടെ കീഴിൽ പ്രവൃത്തിക്കുന്ന കോഫീ ഹൗസുകളിലും ജി.എസ്.ടി ഉൾപ്പെടുത്തിയുള്ള വിലവർധന നടപ്പാക്കിത്തുടങ്ങി. 12ശതമാനം നികുതി ഉൾെപ്പടെയുള്ള തുകയാണ് ഭക്ഷണസാധനങ്ങൾക്ക് ഇൗടാക്കിത്തുടങ്ങിയത്. കണ്ണൂർ ആസ്ഥാനമായുള്ള കോഫീ വർക്കേഴ്സ് കോഒാപറേറ്റിവ് സൊസൈറ്റിയുടെ കീഴിലായി പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായുള്ള 26 സ്ഥാപനങ്ങളിലാണ് ജി.എസ്.ടി ഉൾപ്പെടുത്തിയുള്ള വിലവർധന നടപ്പിലാക്കിത്തുടങ്ങിയത്. ജി.എസ്.ടി നടപ്പിലാക്കിയ ആദ്യദിവസം സൊസൈറ്റിക്ക് കീഴിലെ 26 സ്ഥാപനങ്ങളിൽ നിന്നായി പിരിച്ചെടുത്തത് 2,14,000 രൂപ. ഇൗ തോതിൽ ഒരു വർഷത്തേക്ക് ഏഴര കോടിയോളം രൂപ പിരിച്ചെടുക്കാനാവും. ജൂലൈ ആറ് മുതലാണ് സ്ഥാപനത്തിൽ ജി.എസ്.ടി ഉൾെപ്പടെയുള്ള വിലവർധന നടപ്പിലാക്കിയതെന്ന് സൊസൈറ്റി പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ ഒരുവർഷം സൊസൈറ്റിക്ക് കീഴിലെ 26 സ്ഥാപനങ്ങളിലായി 70 കോടി രൂപയുടെ വ്യാപാരമാണ് നടന്നത്. 39 ലക്ഷം രൂപ മാത്രമായിരുന്നു ലാഭം. ഇൗ തുകക്കുള്ള വ്യാപാരം ഇൗ വർഷവും നടക്കുകയാണെങ്കിൽ മാത്രം 8.4 കോടി രൂപ ജി.എസ്.ടി ഇനത്തിൽ നൽകേണ്ടി വരും. 39 ലക്ഷം രൂപ മാത്രം ലാഭമുള്ള സൊസൈറ്റി 8.4 കോടി രൂപ ടാക്സ് ഇനത്തിൽ മാത്രം അടക്കേണ്ടിവന്നാൽ സ്ഥാപനത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന തീരുമാനത്തി​െൻറ അടിസ്ഥാനത്തിലാണ് സർക്കാറിലേക്ക് അടക്കേണ്ട തുക ഉപഭോക്താവിൽ നിന്ന് പിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നാണ് സൊസൈറ്റി അധികൃതരുടെ വാദം. 12ശതമാനം ജി.എസ്.ടി വിലവർധന നടപ്പിലാക്കിയതോടെ നിലവിൽ 40 രൂപയുള്ള ഉച്ചഭക്ഷണത്തിന് 44.80 രൂപയാണ് വരുക. 20 പൈസ നിലവിലില്ലാത്തതിനാൽ ഇത് റൗണ്ട് ചെയ്ത് 45 രൂപ ഇൗടാക്കുന്നു. ഇങ്ങനെ കോഴിയിറച്ചി ഉൾെപ്പടെയുള്ള ഒാരോ ഭക്ഷണസാധനത്തിനും നിലവിലുള്ള വിലയും12 ശതമാനം (ആറ് ശതമാനം ജി.എസ്.ടി, ആറ് ശതമാനം കെ.ജി.എസ്.ടി) നികുതിയുൾെപ്പടെയുള്ള വിലയാണ് ഇൗടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.