നേവൽ അക്കാദമി മാലിന്യപ്രശ്നം: നിസ്സഹകരണവുമായി സംസ്ഥാനസർക്കാർ

പയ്യന്നൂർ: േനവൽ അക്കാദമി മാലിന്യപ്രശ്നത്തിൽ നിസ്സഹകരണവുമായി സംസ്ഥാനസർക്കാർ. ആവർത്തിച്ചുള്ള നിർേദശങ്ങളുണ്ടായിട്ടും മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാതെ സംസ്ഥാനസർക്കാർ ഗ്രീൻ ട്രൈബ്യൂണലിൽ ഒളിച്ചുകളിക്കുകയാണെന്നാണ് ആക്ഷേപം. കൊട്ടിഘോഷിച്ച് തയാറാക്കിയ എം.സി. ദത്തൻ വിദഗ്ധ സമിതി റിപ്പോർട്ട് എന്താണെന്ന് വിശദീകരിക്കാൻപോലും സർക്കാറിനുവേണ്ടി ഹാജരായ സ്പെഷൽ ഗവൺമ​െൻറ് പ്ലീഡർക്കായില്ല. എന്നാൽ, നേവൽ അക്കാദമി ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാകട്ടെ പതിവുശൈലി ആവർത്തിച്ചു. മാലിന്യപ്രശ്നത്തിന് കാരണം നേവിയുടെ പ്ലാൻറ് ആണെന്ന് ശാസ്ത്രീയമായ തെളിവില്ലെന്നാണ് നേവൽ അക്കാദമി ഫയൽ ചെയ്ത മറുപടിയിൽ ആവർത്തിച്ചത്. േമയ് 24ന് ജന ആരോഗ്യ സംരക്ഷണ സമിതിയുമായി ഉണ്ടാക്കിയ ഉടമ്പടിയെക്കുറിച്ച് അറിയില്ലെന്ന് നേവിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഗ്രീൻ ട്രൈബ്യൂണലി​െൻറ ചെന്നൈ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. എന്നാൽ, സംരക്ഷണസമിതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നേവിയും ജനാരോഗ്യ സംരക്ഷണസമിതിയും ഉണ്ടാക്കിയ ഉടമ്പടിയിൽ വികേന്ദ്രീകൃത പ്ലാൻറുകൾ എട്ടു മാസത്തിനകം സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ നേവി സമ്മതിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലം ഫയൽ ചെയ്തു. ഉടമ്പടിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ട്രൈബ്യൂണൽ മുമ്പാകെ ഹാജരാക്കി. ഉടമ്പടിയെ സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ കേസിൽ അന്തിമവാദം കേട്ട് തീരുമാനമുണ്ടാക്കാം എന്ന് ട്രൈബ്യൂണൽ ഇരുവിഭാഗത്തെയും അറിയിച്ചു. കേസ് കൂടുതൽ വാദത്തിനായി ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി. ഇതിനിടെ ദത്തൻ കമ്മിറ്റി റിപ്പോർട്ട് സ്വീകാര്യമല്ലെന്നും മാലിന്യപ്രശ്നത്തിന് കാരണം നേവൽ അക്കാദമിയുടെ അശാസ്ത്രീയ പ്ലാൻറ് തന്നെയാണെന്നും കാണിച്ച് രാമന്തളി പഞ്ചായത്ത് സെക്രട്ടറി ഗ്രീൻ ട്രൈബ്യൂണലിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു. കേസിലെ തുടർനടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന പഞ്ചായത്തി​െൻറ അപേക്ഷ ട്രൈബ്യൂണൽ അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.