പെരിയയിൽ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു

പെരിയ: പെരിയ ദേശീയപാതയിൽ ചരക്കുലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ ആയിക്കര അഞ്ചുകണ്ടിയിലെ ജുനൈദാണ് (35) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30ഒാടെ പെരിയ കേന്ദ്ര സർവകലാശാലക്ക് സമീപത്താണ് അപകടം. ജുനൈദ് ഓടിച്ച കാർ കാസർകോട് ഭാഗത്തുനിന്ന് വരുകയായിരുന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പൂർണമായി തകർന്ന കാറിൽ കുടുങ്ങിയ ജുനൈദിനെ പുറത്തെടുക്കാൻ നാട്ടുകാരും പെരിയ ബസ്സ്റ്റോപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് പി.കെ. ജയനും ചേർന്ന് അരമണിക്കൂറോളം പരിശ്രമിച്ചു. ഒടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിലെത്തുംമുമ്പ് മരിച്ചു. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന അപകടസ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.