ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ ഏഴു പനിമരണം

മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ രണ്ടുപേരും ഉഡുപ്പി ജില്ലയില്‍ അഞ്ചുപേരും പനിബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞമാസം ഡെങ്കിപ്പനി പിടിച്ച് ഒരാള്‍ മരിച്ചിരുന്നു. 116 എച്ച്1 എന്‍1 കേസുകളാണ് ഈ വര്‍ഷം റിപ്പോർട്ട് ചെയ്തത്. ബല്‍പ മേഖലയില്‍ 90 വീടുകളില്‍ നടത്തിയ സര്‍വേയില്‍ അഞ്ചു പനി കേസുകള്‍ കണ്ടെത്തിയെങ്കിലും പക്ഷിപ്പനി ലക്ഷണമില്ലായിരുന്നു. ഉഡുപ്പി ജില്ലയില്‍ പക്ഷിപ്പനി കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലാണ്. പടുബിദ്രിയില്‍ മരിച്ച ലക്ഷ്മിനാരായണക്ക് (43) പക്ഷിപ്പനിലക്ഷണമുണ്ടായിരുന്നു. മറ്റ് നാലുപേരും പല രോഗങ്ങള്‍ക്ക് അടിമകളായിരുന്നു. മംഗളൂരു ഗവ. വ​െൻറ്േലാക്, പുത്തൂര്‍ ഗവ. ആശുപത്രി എന്നിവിടങ്ങളിൽ കാസര്‍കോട്ടുനിന്ന് രോഗികള്‍ ചികിത്സതേടി എത്തുന്നതായി അധികൃതര്‍ അറിയിച്ചു. മംഗളൂരുവിലെയും ദേര്‍ളകട്ടയിലെയും സ്വകാര്യ ആശുപത്രികളിലും അവിടത്തുകാര്‍ ചികിത്സതേടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.