ബദിയടുക്കയിൽ ശുചീകരണ ​പ്രവർത്തനം

ബദിയടുക്ക: മാലിന്യവും ദുർഗന്ധവും കൊണ്ട് മലീമസമായ ബദിയടുക്ക ടൗൺ ശുചീകരിച്ചു. ബദിയടുക്ക പൊലീസ്, ജനമൈത്രീ പൊലീസ്, സ്റ്റുഡൻസ് പൊലീസ് കാഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, വ്യാപാരി ഏകോപന സമിതി, യൂത്ത് വിങ് ടൗണിലെ ഡ്രൈവർമാർ എന്നിവർ സംയുക്തമായാണ് ശുചീകരണം നടത്തിയത്. നേരത്തേ പഞ്ചായത്തും ആരോഗ്യ വകപ്പും നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ പ്രഹസനമാക്കിയതായി ആരോപണമുണ്ടായിരുന്നു. എസ്.ഐ കെ.ആർ. അമ്പാടി, വ്യാപാരി പ്രസിഡൻറ് എസ്.എൻ. മയ്യ, സെക്രട്ടറി കുഞ്ചാർ മുഹമ്മദ് ഹാജി, ഗിരീശൻ, ഒ.പി. ഹനീഫ, ഹരീശൻ, രഞ്ജിത്ത്, ടൗണിലെ ഡ്രൈവർമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.