ക്രഷറിലെ പാറപ്പൊടി ദേഹത്തുവീണ് തൊഴിലാളി മരിച്ചു

ശ്രീകണ്ഠപുരം: ക്രഷറിലെ ടാങ്ക് വൃത്തിയാക്കവെ സമീപത്ത് കൂട്ടിയിട്ടിരുന്ന പാറപ്പൊടി ദേഹത്തേക്കുവീണ് തൊഴിലാളി മരിച്ചു. ചേപ്പറമ്പിലെ കണ്ണൂർ ക്രഷറിലെ തൊഴിലാളി ഒഡിഷ തലാഹന്തി ജില്ലയിലെ ഗാട്ടി കുണ്ടുരു വില്ലേജ് സ്വദേശി കിഷോർകുമാർ ഹർജനാണ് (25) മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. മണ്ണുമാന്തി ഉപയോഗിച്ച് പാറപ്പൊടി കൂനനീക്കിയാണ് കിഷോർകുമാറിനെ പുറത്തെടുത്തത്. ഉടൻ ശ്രീകണ്ഠപുരം രാജീവ് ഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കിഷോർകുമാർ ഹർജ‍​െൻറ പിതാവ്-: ബാല ബന്ദ ഹർജൻ. ശ്രീകണ്ഠപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.