അയവില്ലാ​െത നഴ്​സുമാരുടെ സമരം

കണ്ണൂർ: മിനിമം വേതനമാവശ്യപ്പെട്ട് ജില്ലയിൽ നഴ്സുമാർ നടത്തിവരുന്ന സമരം അയവില്ലാതെ തുടരുന്നു. ജില്ലയിലെ അഞ്ച് ആശുപത്രികൾക്ക് മുന്നിൽ തുടരുന്ന സമരം ഒമ്പതാം ദിവസത്തിേലക്ക് കടന്നു. തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിനു മുന്നിൽ ആരംഭിച്ച നിരാഹാരസമരം ഒമ്പതാം ദിവസം പൂർത്തിയാക്കി. സമരപ്പന്തലിൽ െഎക്യദാർഢ്യം പ്രഖ്യാപിച്ചെത്തുന്ന രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും എണ്ണം വർധിക്കുകയാണ്. തങ്ങളുടെ ന്യായമായ ആവശ്യമുന്നയിച്ച് ശാന്തമായി നടത്തുന്നതിനാലാണ് സമരത്തിന് പിന്തുണയേറുന്നതെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ജില്ല സെക്രട്ടറി ജിതേഷ് കാഞ്ഞിലേരി പറഞ്ഞു. ജൂലൈ 10നാണ് തൊഴിൽ മന്ത്രിയുമായി ചർച്ച. ചർച്ചയിൽ അനുകൂല തീരുമാനമായില്ലെങ്കിൽ മുഴുവൻ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും ബഹുജനങ്ങളെയും പെങ്കടുപ്പിച്ച് കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചു. ആശുപത്രിയിലേക്കുള്ള രോഗികളെ തങ്ങൾ തടയുന്നില്ല. ആശുപത്രിയുടെ സേവനങ്ങൾക്കെതിരെയും പറയുന്നില്ല. അതിനിടെയാണ് സമരപ്പന്തൽ മാറ്റണമെന്ന ഹൈകോടതി ഉത്തരവ്. വിധി മാനിക്കുന്നു. എന്നാൽ, സമരപ്പന്തൽ മാറ്റില്ലെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. കണ്ണൂർ ധനലക്ഷ്മി, ആശിർവാദ്, കൊയിലി, താണ സ്പെഷാലിറ്റി, തളിപ്പറമ്പ് ലൂർദ് എന്നീ ആശുപത്രികളിലാണ് നഴ്സുമാർ സമരം തുടരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.