വെള്ളക്കെട്ട് ദുരിതമാകുന്നു

ഉരുവച്ചാൽ: മട്ടന്നൂർ-തലശ്ശേരി റോഡിൽ പഴശ്ശിയിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽനടക്കാർക്കും ദുരിതമാകുന്നു. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുകയാണ്. ഓവുചാൽ ഇല്ലാത്തതിനാലാണ് മഴവെള്ളം റോഡിലൂടെ ഒഴുകുന്നത്. റോഡി​െൻറ ഇരുവശങ്ങളിലും കാടുകയറിയതിനാൽ വെള്ളം ഒഴുകിപ്പോകുന്നില്ല. വാഹനങ്ങൾ വരുമ്പോൾ കാൽനടക്കാർ ഓടിമാറുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. പഴശ്ശി വെസ്റ്റ് യു.പി സ്കൂളിലേക്ക് നിരവധി വിദ്യാർഥികൾ നടന്നുപോകുന്ന സ്ഥലത്താണ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.