തരിശുവയലിൽ ജൈവകൃഷിയുമായി കർഷകസംഘം

ശ്രീകണ്ഠപുരം: തരിശുനിലത്തിൽ പൊൻകതിർ വിരിയിക്കാൻ കർഷകക്കൂട്ടായ്മ. മലപ്പട്ടം അടുവാപ്പുറത്തെ ഒരേക്കർ വയലിലാണ് കർഷകസംഘം ചൂളിയാട് വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ ജൈവ നെൽകൃഷി നടത്തുന്നത്. മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. സുലോചന, കർഷകസംഘം വില്ലേജ് സെക്രട്ടറിയും മലപ്പട്ടം പഞ്ചായത്ത് മെംബറുമായ കെ. മുകുന്ദൻ, കെ. വനജ, വി.വി. തമ്പാൻ, കെ.പി. വിജയൻ, കെ.പി. കുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.