​െഗസ്‌റ്റ്​ ​െലക്ചറർ നിയമനം

മട്ടന്നൂര്‍: പഴശ്ശിരാജ എൻ.എസ്.എസ് കോളജില്‍ മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ െഗസ്‌റ്റ് െലക്ചററെ നിയമിക്കുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച പകല്‍ 11ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. ------------------------------------------------------------ തില്ലങ്കേരി: പെരിങ്ങാനം ഗവ. എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച പ്രവേശന കവാടവും വായനപക്ഷാചരണ സമാപനവും പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ക്ലാസ് ലൈബ്രറി ബി.പി.ഒ എം. ശൈലജ ഉദ്ഘാടനം ചെയ്തു. പുതുച്ചേരി സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സില്‍ നാലാം റാങ്ക് നേടിയ സഞ്ജു ഗോവിന്ദിനെയും പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ ലിന്‍ഷ അശോകനെയും അനുമോദിച്ചു. പി.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി.കെ. രാജന്‍, പ്രധാനാധ്യാപകന്‍ മൊയ്തീന്‍, എം. സതീശന്‍, കവിത സനല്‍കുമാര്‍, എം. പ്രജീഷ് എന്നിവർ സംസാരിച്ചു. കവാടം സ്‌പോണ്‍സര്‍ ചെയ്ത പറമ്പന്‍ സനില്‍കുമാറിനെ ആദരിച്ചു. വിജയോത്സവം മട്ടന്നൂര്‍: ചാവശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിജയോത്സവം ഇരിട്ടി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വി.വി. മിനി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.സി. റോസമ്മ, പ്രധാനാധ്യാപകന്‍ ടി.കെ. തങ്കച്ചന്‍, കെ. ജിജു, പി.കെ. അയൂബ്, എന്‍.എന്‍. രമേശന്‍, പി.കെ. ബള്‍ക്കീസ്, വി.വി. ബാബു, പുത്തലത്ത് സുധാകരന്‍, ജി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദി അധ്യാപിക സി.ആര്‍. കോമളവല്ലിയുടെ കവിതസമാഹാരം പ്രകാശനം ചെയ്തു. പട്ടികജാതി ഫണ്ട് വിനിയോഗത്തില്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് മട്ടന്നൂര്‍: നഗരസഭക്ക് പട്ടികജാതി ക്ഷേമപ്രവര്‍ത്തനത്തിനായി 2015-16 വര്‍ഷത്തില്‍ സര്‍ക്കാറില്‍നിന്ന് അനുവദിച്ച ഫണ്ട് വിനിയോഗത്തില്‍ അഴിമതിയും തട്ടിപ്പും നടന്നതായി കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തി​െൻറ മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനും ബന്ധപ്പെട്ടവര്‍ക്കും നിവേദനം നല്‍കി. പട്ടികജാതി ക്ഷേമപദ്ധതിക്കായി പ്രത്യേക ഘടകപദ്ധതി പ്രകാരം അനുവദിച്ച 28 ലക്ഷം രൂപ ഉപയോഗിച്ചാണ് സി.പി.എം ഏരിയ കമ്മിറ്റിയുടെ പേരില്‍ ഉണ്ടായിരുന്ന 36 സ​െൻറ് സ്ഥലം വന്‍ വിലകൊടുത്ത് നഗരസഭ വാങ്ങിയത്. പട്ടികജാതിക്കാരില്ലാത്ത ഉരുവച്ചാല്‍ വാര്‍ഡില്‍ ഓഡിറ്റോറിയം നിര്‍മിക്കാന്‍ എന്നപേരില്‍ പദ്ധതിയുണ്ടാക്കിയാണ് സ്ഥലം വാങ്ങിയത്. 2007ല്‍ 62,400 രൂപക്ക് വിലയ്ക്ക് വാങ്ങിയ സ്ഥലമാണ് കലക്ടര്‍ നിശ്ചയിച്ച തുകയേക്കാള്‍ കൂടിയ വിലയായ 29.4 ലക്ഷം രൂപ ചെലവാക്കി ചെയര്‍മാന്‍ നല്‍കിയ മുന്‍കൂര്‍ അനുമതിയുടെ ബലത്തില്‍ നഗരസഭ വാങ്ങിയത്. യോഗം ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പടിയൂര്‍ ദാമോദരന്‍, ബ്ലോക്ക് പ്രസിഡൻറ് ടി.വി. രവീന്ദ്രന്‍, മാവില സുരേഷ്, വി. കുഞ്ഞിരാമന്‍, ഒ.കെ. പ്രസാദ്, കെ.വി. ജയചന്ദ്രന്‍, റസാഖ് മണക്കായി, കെ. മനീഷ്, സി. അജിത്ത് കുമാര്‍, കെ.എന്‍. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.