ഞങ്ങളെല്ലാം അഴിമതിക്കാരല്ല; റവന്യൂ ജീവനക്കാർ പ്രതിഷേധിച്ചു

കണ്ണൂർ: ചെമ്പനോട വില്ലേജ് ഒാഫിസിലുണ്ടായ ആത്മഹത്യയെ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഒാഫിസുകളിലും വിജിലൻസ് പരിശോധന നടത്തി ഉദ്യോഗസ്ഥരെയാകെ അഴിമതിക്കാരായി കാണുന്നതിനെതിരെ ജില്ലയിലും ജീവനക്കാരുടെ നേതൃത്വത്തിൽ അവധിയെടുപ്പും പ്രതിഷേധ പ്രകടനവും നടന്നു. റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ ആഹ്വാനം ചെയ്ത സമരത്തിന് എൻ.ജി.ഒ അസോസിയേഷൻ കൂടി പിന്തുണയുമായി രംഗത്തെത്തി. ജില്ലയിൽ റവന്യൂ വിഭാഗത്തിൽ ആകെയുള്ള 1580 ജീവനക്കാരിൽ 1188 പേർ ജോലിക്ക് ഹാജരായി. 392 പേർ ബുധനാഴ്ച അവധിയിലാണ്. അവധിയെടുത്ത് സമരത്തിൽ പങ്കാളികളായ ജീവനക്കാർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് കെ.കെ. രാജേഷ് ഖന്ന, ജില്ല ട്രഷറർ എം.പി. ഷനിജ്, എ. ഉണ്ണികൃഷ്ണൻ, ജോയ് ഫ്രാൻസിസ്, കെ. ഉഷാകുമാരി, കെ.പി. ഗിരീഷ് കുമാർ, ബി. വിജയകുമാർ എന്നിവർ സംസാരിച്ചു. ആവശ്യത്തിന് കമ്പ്യൂട്ടർ ഉൾെപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾപോലും അനുവദിക്കാതെ ജീവനക്കാർക്കുമേൽ അധിക ജോലിഭാരമുൾെപ്പടെ ഏൽപിക്കുന്ന സാഹചര്യത്തിലാണ്, വിജിലൻസ് പരിശോധനയെന്ന പേരിലും ജീവനക്കാരെ പീഡിപ്പിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.