കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശ്വാസകാര്യ തിരുസംഘം അംഗം

കൊച്ചി: വത്തിക്കാനിലെ വിശ്വാസകാര്യ തിരുസംഘത്തിലെ അംഗമായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഫ്രാൻസിസ് മാർപാപ്പ വീണ്ടും നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം. 2012 മുതൽ വിശ്വാസ തിരുസംഘത്തിലെ ഏഷ്യയിൽനിന്നുള്ള ഏക അംഗമാണ് മാർ ആലഞ്ചേരി. ഇദ്ദേഹം ഉൾെപ്പടെ 19 കർദിനാൾമാരാണ് തിരുസംഘത്തിലുള്ളത്. വിശ്വാസസംബന്ധിയായ വിവിധ വിഷയങ്ങളിൽ മാർപാപ്പക്ക് ഉപദേശം നൽകുന്ന തിരുസംഘത്തി​െൻറ പുതിയ തലവൻ ആർച്ച് ബിഷപ് ലൂയിസ് ഫ്രാൻസിസ്ക്കോ ലദാറിയ ഫെറെറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.