ഫാം ലേബറർ ഒഴിവ്​

കണ്ണൂർ: ജില്ലയിലെ സർക്കാർസ്ഥാപനത്തിൽ ഫാം ലേബറർ തസ്തികയിൽ 630 രൂപ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷന്മാരുടെയും സ്ത്രീയുടെയും സംവരണവിഭാഗങ്ങളിൽ ഒഴിവുണ്ട്. പ്രായപരിധി 18നും 41നും ഇടയിൽ. അംഗപരിമിതർ അപേക്ഷിക്കേണ്ടതില്ല. താൽപര്യമുള്ള മട്ടന്നൂർ ടൗൺ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറ പരിധിയിലുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും എംപ്ലോയ്മ​െൻറ് രജിസ്േട്രഷൻ കാർഡും സഹിതം 12നകം എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഫോൺ: 04902-474700. റേഷൻ വിതരണം കണ്ണൂർ: ജില്ലയിലെ റേഷൻകടകൾവഴി ഈ മാസം താഴെ പറയുന്ന അളവിലും നിരക്കിലും റേഷൻസാധനങ്ങൾ വിതരണം ചെയ്യും. എ.എ.വൈ കാർഡുടമകൾക്ക് 28 കിലോഗ്രാം അരിയും ഏഴു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണന വിഭാഗത്തിൽെപട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണന ഇതരവിഭാഗത്തിൽെപട്ട രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിലുൾപ്പെട്ടവർക്ക് ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം അരിവീതം കിലോഗ്രാമിന് രണ്ടു രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, ഓരോ കാർഡിനും ഒരു കിലോ ഗ്രാം ഫോർട്ടിഫൈഡ് ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിൽ ലഭിക്കും. രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണപദ്ധതിയിൽ ഉൾപ്പെടാത്ത ബാക്കിയുള്ള മുൻഗണനേതര വിഭാഗത്തിൽെപട്ടവർക്ക് കാർഡിന് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം സ്റ്റോക്കി​െൻറ അടിസ്ഥാനത്തിൽ ക്രമീകരിച്ച് അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും 6.70 രൂപ നിരക്കിൽ ഗോതമ്പും ലഭിക്കും. കൂടാതെ, ഓരോ കാർഡിനും രണ്ടു കിലോഗ്രാം ഫോർട്ടിഫൈഡ് ആട്ട കിലോ ഗ്രാമിന് 15 രൂപ നിരക്കിൽ ലഭിക്കും. വൈദ്യുതീകരിച്ച വീടുകൾക്ക് അരലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകൾക്ക് നാലു ലിറ്ററും മണ്ണെണ്ണ ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.