നഴ്​സുമാരുടെ സമരം തുടരുന്നു

കണ്ണൂർ: മിനിമം വേതനമാവശ്യപ്പെട്ട് ജില്ലയിൽ നഴ്സുമാർ നടത്തി വരുന്ന സമരം ഏഴ് ദിവസം പിന്നിട്ടു. വിവിധ ആശുപത്രികൾക്കു മുന്നിൽ നഴ്സുമാരുടെ കുത്തിയിരിപ്പ് തുടരുകയാണ്. സമരപന്തലിൽ െഎക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ ബുധനാഴ്ചയുമെത്തി. മുൻ എം.എൽ.എ എ.പി. അബ്ദുല്ലക്കുട്ടി, ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം കെ.ടി. പ്രശാന്ത്, എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് ബഷീർ കണ്ണാടിപ്പറമ്പ്, ജില്ല സെക്രട്ടറി പി.ടി. ഫാറൂഖ് എന്നിവർ സന്ദർശിച്ചു. സമരം തുടരുന്ന കണ്ണൂർ ധനലക്ഷ്മി, ആശിർവാദ്, കൊയിലി, താണ സ്പെഷാലിറ്റി, തളിപ്പറമ്പ് ലൂർദ് എന്നീ ആശുപത്രികളോടൊപ്പം ബുധനാഴ്ച അശോക ആശുപത്രിയിലും നഴ്സുമാർ സമരം തുടങ്ങി. ജൂലൈ 11മുതൽ ജില്ലയിലെ മറ്റു ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കാനാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷ​െൻറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.