പാത്തുമ്മയും ആടും വേദിയിൽ; കൗതുകത്തോടെ കുട്ടികൾ

ശ്രീകണ്ഠപുരം: സ്കൂൾ മുറ്റത്തുനിന്നും വേദിയിലേക്ക് പാത്തുമ്മയും ആടും എത്തിയപ്പോൾ കുട്ടികൾക്ക് നവ്യാനുഭൂതി. കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ബഷീർ അനുസ്മരണം വിപുലമായി ആചരിച്ചത്. വിദ്യാർഥികൾ വരച്ച ബഷീറി​െൻറയും ബഷീർ കഥാപാത്രങ്ങളുടെയും ചിത്രപ്രദർശനവും പുസ്തക പ്രദർശനവും നടത്തി. കെ.കെ. രവി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മനു മാസ്റ്റർ, യു.വി. വിജേഷ്, പി.ടി. രാധാമണി, പി.പി. റസിയ എന്നിവർ സംസാരിച്ചു. ടി. രാജേഷ് സ്വാഗതവും മിനേഷ് മണക്കാട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.