റോഡ്​ തകർന്നു; മലയോര സർവിസ് നിര്‍ത്തുമെന്ന് ബസ് ഉടമകള്‍

ചെറുപുഴ: ചെറുപുഴ മുതല്‍ പാടിയോട്ടുചാല്‍ വരെയും ചെറുപുഴ--തിരുമേനി റോഡും പൂര്‍ണമായി തകര്‍ന്ന സാഹചര്യത്തില്‍ മലയോരത്തേക്കുള്ള സർവിസ് നിര്‍ത്തിവെക്കേണ്ടിവരുമെന്ന് തളിപ്പറമ്പ് താലൂക്ക് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പാടിയോട്ടുചാല്‍ ടൗണ്‍ മുതല്‍ മച്ചിയില്‍, കുണ്ടംതടം, കാക്കയംചാല്‍ സ്‌കൂള്‍ പരിസരം ഉള്‍പ്പെടെയുള്ള ഭാഗങ്ങളും മഞ്ഞക്കാട് -തിരുമേനി റോഡും കുണ്ടുംകുഴികളുമായി കാല്‍നടപോലും ദുസ്സഹമായി. പലപ്പോഴും ബസുകള്‍ കുഴികളില്‍ താഴ്ന്ന് ട്രിപ് മുടങ്ങുന്നതും പതിവാണ്. റോഡിലെ കുഴികള്‍ നികത്തി ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ പയ്യന്നൂരില്‍നിന്ന് പാടിയോട്ടുചാല്‍വരെ മാത്രം സർവിസ് നടത്താന്‍ നിര്‍ബന്ധിതരാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ കെ. ഗോവിന്ദന്‍, കെ.പി. സന്തോഷ് കുമാര്‍, പി. നാരായണന്‍, കെ. ശശിധരന്‍, എന്‍.പി. ശശീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.