ബഷീർ അനുസ്​മരണം

ഇരിട്ടി: തില്ലങ്കേരി പടിക്കച്ചാൽ ഗവ. എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ടി.എം. രമേശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വിജയലക്ഷ്മി സംസാരിച്ചു. വിളക്കോട് ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന ബഷീർ അനുസ്മരണം പ്രധാനാധ്യാപകൻ പി.വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഗായത്രി വിജയൻ, പി. തുഷാര, പി.വി. വിനോദ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ ബഷീർ അനുസ്മരണം, ഡോക്യുെമൻററി പ്രദർശനം എന്നിവ നടന്നു. മുഴക്കുന്ന് ഗവ. യു.പി സ്കൂളിൽ ബഷീർദിനത്തി​െൻറ ഭാഗമായി ക്വിസ്, ബഷീർകൃതികൾ പരിചയപ്പെടൽ എന്നിവ നടന്നു. ക്വിസ് മത്സരത്തിൽ പൂജാ അനിൽകുമാർ ഒന്നാം സ്ഥാനം നേടി. അധ്യാപകരായ പ്രദീപൻ, റസീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.