'നമ്മ മെട്രോ ഹിന്ദി ബേഡ' ഹിന്ദി വിരുദ്ധ കാമ്പയിൻ ശക്തിയാർജിക്കുന്നു

'നമ്മ മെട്രോ ഹിന്ദി ബേഡ' ഹിന്ദി വിരുദ്ധ കാമ്പയിൻ ശക്തിയാർജിക്കുന്നു ബംഗളൂരു: ബംഗളൂരു മെട്രോയിൽനിന്ന് ഹിന്ദി ബോർഡുകളും അറിയിപ്പുകളും നീക്കണമെന്നാവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന സമര കാമ്പയിൻ ശക്തിയാർജിക്കുന്നു. മെജസ്റ്റിക്, ചിക്ക്പെട്ട അടക്കം വിവിധ മെട്രോ സ്റ്റേഷനുകളിലെ ബോർഡുകളിൽനിന്ന് ഹിന്ദി ഭാഷയിലുള്ള അറിയിപ്പ് അധികൃതർ മറച്ചു. മെജസ്റ്റിക് മെട്രോ സ്റ്റേഷനിൽ ചിക്കലാൽബാഗ് കവാടത്തിലെ ബോർഡിലെ അറിയിപ്പാണ് കഴിഞ്ഞദിവസം മറച്ചത്. കന്നഡ രക്ഷണ വേദികെ പ്രവർത്തകരുടെ നേതൃത്വത്തിൽ മെട്രോ സ്റ്റേഷനുകൾ ഉപേരാധിക്കാനും ഹിന്ദി ബോർഡുകളിൽ കരിഒായിൽ ഒഴിക്കാനും നീക്കമുണ്ടായിരുന്നു. പൊലീസി​െൻറ നിർദേശത്തെ തുടർന്നാണ് നെയിംബോർഡിലെ ഹിന്ദി അറിയിപ്പ് മറച്ചതെന്ന് മെട്രോ അധികൃതർ അറിയിച്ചു. എന്നാൽ, ഇൗ നടപടി ഒൗദ്യോഗിക തീരുമാനപ്രകാരമല്ലെന്നും സ്റ്റേഷനെതിരായ ആക്രമണം തടയാൻവേണ്ടിയാണെന്നും അധികൃതർ വിശദീകരിച്ചു. ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാറി​െൻറ നീക്കത്തിനെതിരായാണ് കന്നഡ സംഘടനകളുടെ സമരം. സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്ര നീക്കം അനുവദിക്കില്ലെന്നും ബംഗളൂരു മെട്രോ കേന്ദ്ര പദ്ധതിയല്ലെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു. ഇതി​െൻറ തുടർച്ചയായാണ് മെട്രോ സ്റ്റേഷനുകളിലെ ബോർഡുകളിൽനിന്ന് ഹിന്ദിയിലുള്ള അറിയിപ്പുകൾ നീക്കിത്തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ നേരിടാനായി മെജസ്റ്റിക്കിലെ കെംപഗൗഡ ഇൻറർചേഞ്ച് സ്റ്റേഷനിലും ചിക്ക്പെട്ട സ്റ്റേഷനിലും കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ വിന്യസിച്ചു. കഴിഞ്ഞമാസം 17ന് മെട്രോ ഗ്രീൻ ലൈൻ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം ആരംഭിക്കുന്നത്. ബനവാസി ബലഗ ട്വിറ്ററിൽ നമ്മ മെട്രോ ഹിന്ദി ബേഡ എന്ന ഹാഷ്ടാഗിൽ ആരംഭിച്ച കാമ്പയിൻ പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.