ജയിലിലും ആശുപത്രികളിലും കലാശിൽപവുമായി ലളിതകല അക്കാദമി

കാസർകോട്: കലയുടെ ആത്മീയസൗന്ദര്യം പ്രചരിപ്പിക്കാൻ കേരള ലളിതകല അക്കാദമി മുന്നിട്ടിറങ്ങുന്നു. സാന്ത്വനസ്പർശമായി ആശുപത്രികളിലും മാനസാന്തര സ്പർശമായി ജയിലുകളിലും പ്രതിഭാസ്പർശമായി പൊതുവിദ്യാലയങ്ങളിലുമാണ് അക്കാദമി കലാശിൽപമൊരുക്കാൻ തയാറെടുക്കുന്നതെന്ന് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ അറിയിച്ചു. കണ്ണൂർ, വിയ്യൂർ, പൂജപ്പുര ജയിലുകളിലാണ് ആർട്ട് ഗാലറി ഒരുക്കുക. കുറ്റവാളികളിൽ കലാസംവേദത്തിലൂടെ മാനസാന്തരമുണ്ടാക്കുകയെന്ന മനഃശാസ്ത്ര തത്ത്വമാണ് പ്രാവർത്തികമാക്കുന്നത്. കാൻസർ സ​െൻററുകളിലും മെഡിക്കൽ കോളജുകളിലുമാണ് സാന്ത്വനസ്പർശമായി ചിത്രശിൽപങ്ങളൊരുക്കുക. പൊതുവിദ്യാലയങ്ങളിൽ ദാരുശിൽപങ്ങളൊരുക്കുക വഴി കലാവാസനയുള്ള കുട്ടികളെ പൊതുരംഗത്ത് കൊണ്ടുവരാനുള്ള ഉദ്ദേശ്യമാണുള്ളത്. ആദ്യഘട്ടമായി ഒരു ജില്ലയിലെ ഒരു വിദ്യാലയത്തിൽനിന്ന് ഇതിന് തുടക്കമിടും. കാസർകോട് ജില്ലയിൽ കയ്യൂർ ഗവ. വി.എച്ച്.എസ്.എസിൽ പ്രമുഖ ചിത്രകാരൻ ജീവൻതോമസ് ശിൽപമൊരുക്കും. അവശതകൾക്കിടയിൽ പേപ്പർകൊണ്ട് ശിൽപമുണ്ടാക്കുന്ന രാജപുരത്തെ കൃഷ്ണപ്രസാദിന് 30,000 രൂപ അനുവദിച്ചതായും സെക്രട്ടറി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.