കാസർകോ​ടി​െൻറ അഞ്ച്​ ബസുകൾ വയനാട്​ കൊണ്ടുപോയി

കാസർകോട്: കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിലേക്ക് അന്തർസംസ്ഥാന സർവിസുകൾ നടത്താൻ അനുവദിച്ച അഞ്ച് ബസുകൾ വയനാട്ടിലെ സുൽത്താൻബത്തേരി ഡിപ്പോയിലേക്ക് മാറ്റി. ഇൗ ബസുകൾ കോഴിക്കോട് -സുൽത്താൻബത്തേരി റൂട്ടിൽ ഒാടിത്തുടങ്ങി. അന്തർസംസ്ഥാന സർവിസിന് പെർമിറ്റ് ലഭിക്കാൻ കാലതാമസമുണ്ടാകുമെന്ന കാരണത്താലാണ് തിരുവനന്തപുരത്തെ ചീഫ് ഒാഫിസിൽ നിന്നുള്ള നിർദേശപ്രകാരം ബസുകൾ കാസർകോട് നിന്ന് ബത്തേരിയിലേക്ക് കൊണ്ടുപോയത്. ഏറ്റവും തിരക്കുള്ള കോഴിക്കോട് -ബത്തേരി റൂട്ടിൽ ഒാടിക്കാൻ വേണ്ടത്ര ബസുകൾ ഇല്ലാത്തതിനാൽ താൽക്കാലികമായാണ് ബസുകൾ മാറ്റിയതെന്നും അന്തർസംസ്ഥാന പെർമിറ്റ് ലഭിക്കുന്ന മുറക്ക് ഇവ തിരികെ നൽകുകയോ പകരം പുതിയത് ലഭ്യമാക്കുകയോ ചെയ്യുമെന്നുമാണ് കോർപറേഷൻ അധികൃതർ പറയുന്നത്. കാസർകോട് ഡിപ്പോ കേന്ദ്രീകരിച്ച് കർണാടകയിലേക്ക് ഒമ്പത് സർവിസുകളാണ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. ഏഴ് ബസുകൾ കാസർകോട്-മംഗളൂരു റൂട്ടിലും ഒരെണ്ണം മംഗളൂരു-ഗുരുവായൂർ റൂട്ടിലും മറ്റൊന്ന് കാസർകോട് നിന്ന് പാണത്തൂർ, എരുമാട് വഴി മൈസൂരുവിലേക്കും സർവിസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ബസുകൾ അനുവദിച്ചിട്ടും പെർമിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ വൈകുകയാണ്. പുതിയ സർവിസുകളുടെ ഷെഡ്യൂൾ തയാറാക്കി ചീഫ് ഒാഫിസിലേക്ക് അയച്ചതായി ഡിപ്പോ അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.