കാണാതായ ഇലക്ട്രീഷ്യൻ തൂങ്ങിമരിച്ചനിലയിൽ

കുമ്പള: കാണാതായ ഇലക്ട്രീഷ്യൻ തൂങ്ങിമരിച്ചനിലയിൽ. നായിക്കാപ്പ് അനന്തപുരത്തെ കമലഹാസനെയാണ് (36) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പാണ് കമലഹാസനെ കാണാതായത്. ബന്ധുക്കള്‍ അന്വേഷിച്ചുവരുന്നതിനിടെ അനന്തപുരത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: മൂകാംബിക. മകൾ: ദിയ കമൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.