ആക്​ഷന്‍ കമ്മിറ്റി മന്ത്രിക്ക് നിവേദനം നല്‍കി

ഉദുമ: ഉദുമ ടൗണില്‍ അപകടങ്ങള്‍ തടയാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉദുമ വികസന ആക്ഷന്‍ കമ്മിറ്റി മന്ത്രി ജി. സുധാകരന് നിവേദനം നൽകി. കാസര്‍കോട്--കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഉദുമ ടൗണില്‍ കെ.എസ്.ടി.പി റോഡ് നിർമാണം പൂര്‍ത്തിയായിട്ടും അപകടം തടയാന്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനമൊരുക്കിയിട്ടില്ല. ഉദുമ ടൗണില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എ.വി. ഹരിഹരസുധന്‍, ഫാറൂഖ് കാസ്മി, അബ്ദുല്ലക്കുഞ്ഞി ഉദുമ, കെ. ബാലകൃഷ്ണന്‍, യൂസഫ് റൊമാന്‍സ്, പി.കെ. ജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.