റോട്ടറി ക്ലബ്​ പാലിയേറ്റിവ് സെൻററിന് കെട്ടിടം നിർമിച്ചുനൽകും

പയ്യന്നൂർ: പയ്യന്നൂർ റോട്ടറി ക്ലബ് ജീവകാരുണ്യ പ്രവർത്തനത്തി​െൻറ ഭാഗമായി പെയിൻ ആൻറ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് കെട്ടിടം നിർമിച്ചുനൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്ലാസ്റ്റിക് നിർമാർജനത്തി​െൻറ ഭാഗമായി 50,000ത്തോളം തുണിസഞ്ചികൾ നിർമിച്ച് വിതരണം ചെയ്യും. ഖരമാലിന്യ സംസ്കരണത്തിന് വിവിധ പദ്ധതികൾ, ടെയ്ലറിങ് പരിശീലനം, ഓണക്കിറ്റ് വിതരണം എന്നിവയും ഈ വർഷം നടപ്പാക്കും. കഴിഞ്ഞവർഷം ഒമ്പതു വീടുകൾ നിർമിച്ചു നൽകിയതായി ഭാരവാഹികൾ പറഞ്ഞു. െപാലീസ് സ്റ്റേഷനിൽ കിണർ, റോട്ടറി സ്ട്രീറ്റ് പരിപാലനം, റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോബൂത്ത്, ഓണക്കിറ്റ് വിതരണം, തയ്യൽ പരിശീലനം എന്നിവയും നടപ്പാക്കി. പുതിയ ഭാരവാഹികളായ ഇ.പി. ചന്ദ്രൻ (പ്രസി.), പി.സുരേന്ദ്രൻ (സെക്ര.) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് വ്യാഴാഴ്ച രാത്രി 7.30ന് പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ നടക്കും. മുൻ ഡിസ്ട്രിക്ട് ഗവർണർ ആർ. രഘുനാഥ് മുഖ്യാതിഥിയായിരിക്കും. വാർത്തസമ്മേളനത്തിൽ അഡ്വ. എം.എം. ആൻറോ, ഇ.പി. ചന്ദ്രൻ, പി.എ. സിദ്ദീഖ്, പി. സുരേന്ദ്രൻ, വി.എം. സന്താഷ്, വി. നരേന്ദ്ര ഷേണായി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.