റവന്യൂ ജീവനക്കാരുടെ മാർച്ച്​

കണ്ണൂർ: കെ.ആർ.ഡി.എസ്.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യൂ ജീവനക്കാർ കലക്ടറേറ്റ് മാർച്ച് നടത്തി. ചെമ്പനോട വില്ലേജ് ഒാഫിസിൽ കർഷകൻ ആത്മഹത്യെചയ്യാനുണ്ടായ സംഭവത്തിൽ യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക, പ്രവർത്തനം തടസ്സപ്പെടുത്തിയും ജീവനക്കാരെ പീഡിപ്പിച്ചും വില്ലേജ് ഒാഫിസുകളിൽ നടക്കുന്ന വിജിലൻസ് പരിശോധന അവസാനിപ്പിക്കുക, റവന്യൂവകുപ്പ് ജീവനക്കാർക്ക് സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബി.ജി. ധനഞ്ജയൻ ഉദ്ഘാടനംചെയ്തു. ആർ. വിനോദ് അധ്യക്ഷതവഹിച്ചു. കെ.പി. പ്രകാശൻ, ഉമർ ഫാറൂഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.