സ്വാശ്രയ ഫീസ്​ വർധന: എം.എസ്​.എഫ്​ കലക്​ടറേറ്റ്​ മാർച്ച്​

കണ്ണൂർ: സ്വാശ്രയ -മെഡിക്കൽ ഫീസ് വർധന പിൻവലിക്കുക, സാമൂഹിക നീതി ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എം.എസ്.എഫ് കലക്ടറേറ്റ് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു. മാനേജ്മ​െൻറ് സൗഹൃദ കരാർ നടപ്പാക്കുന്ന സർക്കാർ, സ്വാശ്രയ മുതലാളിമാർക്ക് വിടുപണി ചെയ്യുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ-മനേജ്മ​െൻറ് സന്തതിയായ കരാറി​െൻറ പിതൃത്വം ഏറ്റെടുക്കാനുള്ള ധാർമികത സർക്കാർ കാണിക്കണം. കൂത്തുപറമ്പ് രക്തസാക്ഷികളുടെ രക്തം വിറ്റ് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയവരാണ് ഇപ്പോൾ ഭരിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് സി.കെ. നജാഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ, ട്രഷറർ പി. നസീർ, ഫവാസ് പുന്നാട്, ജംഷീർ ആലക്കാട്, ശുഹൈബ് കൊതേരി, അഷ്കർ പഴഞ്ചിറ, ഹഖീം ചെമ്പിലോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.