റിയാദിൽ തീപൊള്ളലേറ്റ കോളയാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

ഉരുവച്ചാൽ: റിയാദിലെ ജോലിസ്ഥലത്ത് തീപൊള്ളലേറ്റ് മരിച്ച കോളയാട് പണിച്ചിക്കടവത്ത് മുഹമ്മദലിയുടെ മൃതദേഹം നാളെ പുലർച്ചെ നാലിന് കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് വീട്ടിലെത്തിച്ച് കോളയാട് പള്ളിയിൽ ഖബറടക്കും. രണ്ടുമാസം മുമ്പ് റിയാദിലെത്തിയതായിരുന്നു മുഹമ്മദലി. ഹോട്ടലിൽ ജോലിചെയ്യുമ്പോഴാണ് അപകടമുണ്ടായത്. കെ.പി. അബ്ദുല്ല-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റൈഹാനത്ത്, മക്കൾ: മുഹമ്മദ്‌ മുഹഫിൽ, മുഹമ്മദ്‌ ഷറഫിയാബ്, അഫ്സല, ആലിയ. സഹോദരങ്ങൾ: ശുഹൈബ്, ശിഹാബ്, സജ്ന, സമീറ, നദീറ, ഷക്കീർ, സൽമ, ഷക്കീല. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി റിയാദ് മട്ടന്നൂർ മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.