പേജാവര്‍ മഠാധിപതിക്കെതിരെ ഇന്ന് പ്രതിഷേധം

മംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണമഠം ക്ഷേത്രത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിക്കുകയും നമസ്കരിക്കാന്‍ സൗകര്യം ഒരുക്കുകയുംചെയ്ത പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ഥക്കെതിരെ ഇന്ന് ഉഡുപ്പി ക്ലോക്ക്ടവര്‍ പരിസരത്ത് തീവ്രഹിന്ദു സംഘടനകള്‍ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും. ശ്രീരാമസേന ജില്ല കമ്മിറ്റിയും ഹിന്ദു ജനജാഗ്രിതി സമിതിയും ചേര്‍ന്നാണ് പ്രത്യേക പ്രാർഥനയും ഭജനയും സംഘടിപ്പിക്കുകയെന്ന് സേന മംഗളൂരു മേഖല സെക്രട്ടറി മോഹന്‍ഭട്ട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.