ആയുർവേദ മെഡിക്കൽ ക്യാമ്പ്

പൊയിനാച്ചി: മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി ചെമ്മനാട് ഗ്രാമപഞ്ചായത്തി​െൻറയും ചെമ്മനാട് ഗവ. ആയുർവേദ ആശുപത്രിയുടേയും സഹകരണത്തോടെ പൊയിനാച്ചി നേതാജി ക്ലബ് സൗജന്യ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശകുന്തള കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുകുമാരൻ ആലിങ്കാൽ അധ്യക്ഷത വഹിച്ചു. ഡോ. ഇ.കെ. വോൾഗ, ഡോ. അജിത്ത് എന്നിവർ രോഗികളെ പരിശോധിച്ചു. വാർഡ് മെംബർ അജന്ന എ. പവിത്രൻ, ക്ലബ് പ്രസിഡൻറ് രാജൻ കെ. പൊയിനാച്ചി, സെക്രട്ടറി വിജയൻ കുന്നുമ്മൽവീട് എന്നിവർ സംസാരിച്ചു. പ്രദീപ് കനിയടുക്കം, രാജേഷ്, ഷാനിമോൾ, കാർത്യായനി കൃഷ്ണൻ, സുമതി ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.